തൃശ്ശൂരിൽ കസ്റ്റംസ് പരിശോധനയിൽ 121 കിലോ അനധികൃത സ്വർണ്ണം പിടിച്ചെടുത്തു.വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. സ്വർണ്ണത്തിന് മുപ്പത് കോടി രൂപ വിലമതിക്കും. ഇതിനോടൊപ്പം രണ്ടു കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 2000 യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലും, സ്വർണ്ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത സ്വർണ്ണവും രൂപയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ 17പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണം കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്്്് നടത്തിയത്്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അറിയിച്ചു.
Discussion about this post