ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ തന്നെ സ്വാധീനിക്കാൻ മുൻ കേന്ദ്രമന്ത്രി പി ചിദംബരം ശ്രമിച്ചു വെന്ന് ഇന്ദ്രാണി മുഖർജി. സിബഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 5 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി ഇന്ദ്രാണി മുഖർജി സിബിഐയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ അവകാശ വാദത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി സിബിഐ അഞ്ച് രാജ്യങ്ങളിലേക്ക് എൽ ആർ അയച്ചിട്ടുണ്ട്. 2007 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഐഎൻഎക്‌സ് മീഡിയ ഇടപാട് ചർച്ച ചെയ്യാൻ താനും, പിചിദംബരവും കൂടിക്കാഴ്ച നടത്തിയതായി ഇന്ദ്രാണി മുഖർജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത് 58 ദിവസങ്ങൾക്ക് ശേഷമാണ് സിബിഐ ഐഎൻഎക്‌സ് മീഡിയ കേസിൽ പിചിദംബരത്തെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മകൻ കാർത്തി ചിദംബരവും, ധനമന്ത്രിയുടെ മുൻ ഉദ്യോഗസ്ഥർക്കും എതിരെ സിബിഐ കേസ് എടുത്തിട്ടുണ്ട്്്.ഐഎൻഎക്‌സ് മീഡിയ ഡയറക്ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയ്ക്ക് അംഗീകാരം നൽകി.ഐഎൻഎക്‌സ് മീഡിയയിലും, ഐഎൻഎക്‌സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിലുമുളള വിദേശ നേരിട്ടുളള നിക്ഷേപ നിർദ്ദേശത്തിന് അംഗീകാരം നൽകിയ ധനമന്ത്രി പിചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെ പങ്ക് ഇന്ദ്രാണി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്്.
Discussion about this post