നിയന്ത്രണ രേഖയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തുടരുന്ന സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുളള ദീപാവലി ആശംസ ചടങ്ങുകൾ നിശബ്ദമാക്കി. ഒരു കീഴ് വഴക്കം എന്ന നിലയിൽ എല്ലാ വർഷവും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷണർ പാക്കിസ്ഥാനിലെ വിശിഷ്ടാതിഥികൾക്ക് ദീപാവലി മധുരപലഹാരങ്ങൾ അയയ്ക്കുന്നു. ഐഎസ്ഐ തുടക്കത്തിൽ മധുരപലഹാരങ്ങൾ സ്വീകരിച്ചെങ്കിലും എല്ലാം തിരിച്ചയച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുളള പാക്കിസ്ഥാനിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയാണ് ഐഎസ്ഐ.പാക്കിസ്ഥാൻ അതിർത്തി കാവൽസേനയായ റേഞ്ചേഴ്സ് പലപ്പോഴും വാഗ അതിർത്തിയിൽ പതാകകൾ താഴ്ത്തുന്നതിനുളള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്താറുണ്ട്. ഇത്തവണ പാക്കിസ്ഥാൻ സേനയും സമ്മാനങ്ങൾ സ്വീകരിച്ചില്ല. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായി തുടരുകയാണ്.
Discussion about this post