കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍നിന്ന് വിഷവസ്തുവെന്ന് സംശയിക്കുന്ന സാധനം കണ്ടെടുത്തു. സയനൈഡാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിനുള്ളിലുണ്ടായിരുന്ന പഴ്‌സില്‍ കടലാസിൽ പൊതിഞ്ഞ നിലയിലാണ് ഇത് കണ്ടെടുത്തത്.
സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്.കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്. ഇത് സയനൈഡെന്ന് തെളിഞ്ഞാൽ അന്വേഷണത്തിൽ ഇത് പൊലീസിന് നിർണായകമായ തെളിവാകും
സയനൈഡാണോ മറ്റെന്തെങ്കിലുമാണോ എന്ന സ്ഥിരീകരണത്തിനായി പരിശോധനയ്ക്ക് അയക്കും. ചോദ്യം ചെയ്യലിനിടെ ജോളി പറഞ്ഞത് അനുസരിച്ചാണ് പോലീസ് കാര്‍ പരിശോധിച്ചത്.2014ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ ജോളിയുടെ കൈവശമെത്തുന്നത് 2016ലാണ്.
Discussion about this post