മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷംസുദീന് വെട്ടേറ്റ സംഭവത്തില്‍ ഇസഹാക്കിന് പങ്കുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണം.
കൊലചെയ്യപ്പെട്ട ഇസ്ഹാഖ് , വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ ജുമയ്ക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഇയാളെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്.ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാര്‍ എത്തിയതോടെ കൊലപാതക സംഘം ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഓടികൂടിയ നാട്ടുകാര്‍, ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഇസ്ഹാഖിന്റെ അയല്‍ക്കാരനും സിപിഎം പ്രവര്‍ത്തകനുമായ ഷംസുദ്ദീന് വെട്ടേറ്റ് സാരമായി പരുക്കേറ്റിരുന്നു.ഈ അക്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇസ്ഹാഖും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേ സമയം ഇസഹാഖിന്റെ കൊലപാതകത്തിന് പിന്നാല്‍ സിപിഎം നേതാവ് പി ജയരാജനാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചിരുന്നു.ജില്ലയിലെ തീരപ്രദേശങ്ങളെ കലാപഭുമിയാക്കാനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് ഇസ്ഹാക്കിനെ കൊലപ്പെടുത്തയത്. ഒരു പെറ്റികേസില്‍ പോലും പ്രതിയാകാത്ത ആളാണ് ഇസ്ഹാക്കെന്ന് ഫിറോസ് പറഞ്ഞു. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഫിറോസ് പറഞ്ഞു.
എന്നാല്‍ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനായത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും ഫിറോസ് പറഞ്ഞു.
Discussion about this post