വര്‍ഗ്ഗീയതയ്‌ക്കെതിരെ കക്ഷി രാഷ്ട്രീയം മറന്ന് ഐക്യപ്പെടേണ്ട കാലമായെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യത്ത് വര്‍ഗീയതയ്‌ക്കെതിരെ ഉശിരന്‍ നിലപാടെടുത്തുകൊണ്ട് വലിയ ഐക്യനിര രൂപപ്പെടാനുള്ള ഘട്ടമായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോയംഗം പിണറായി വിജയന്‍ പറഞ്ഞു.
രാജ്യത്ത് മതനിരപേക്ഷത നേരിടുന്ന അപകടം അതീവ ഗുരുതരമാണ്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയോടും സന്ധിയില്ല. ജനങ്ങളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത് ഇന്ന് നാട് നേടുന്ന വിപത്ത് നേരിടാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് ഇടവരുത്തുക എന്ന ഉറച്ച ബോധ്യം പാര്‍ടിക്കുണ്ട്. എന്നാല്‍, മതിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയുടെ ആപത്ത് തടയാനുമുള്ള പോരാട്ടത്തില്‍ സിപിഐ എം മാത്രം മതി എന്നുള്ള ധാരണ പാര്‍ടിക്കില്ലെന്നും പിണാറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കക്ഷിവ്യത്യാസം മറന്നുള്ള ഐക്യപ്പെടല്‍ അനിവാര്യതയായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്‍മുന്നിലെ വിപത്ത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ജനവിഭാഗങ്ങള്‍, ഇതര പരിഗണനകള്‍ മാറ്റിവച്ച് അതില്‍ അണിനിരക്കണം എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കുക-
രാജ്യത്ത് മതനിരപേക്ഷത നേരിടുന്ന അപകടം അതീവ ഗുരുതരമാണ്. വര്‍ഗീയതയ്‌ക്കെതിരെ ഉശിരന്‍ നിലപാടെടുത്തുകൊണ്ട് വലിയ ഐക്യനിര രൂപപ്പെടാനുള്ള ഘട്ടമാണ് ഇത്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയോടും സന്ധിയില്ല. ജനങ്ങളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത് ഇന്ന് നാട് നേടുന്ന വിപത്ത് നേരിടാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് ഇടവരുത്തുക എന്ന ഉറച്ച ബോധ്യം പാര്‍ടിക്കുണ്ട്. എന്നാല്‍, മതിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയുടെ ആപത്ത് തടയാനുമുള്ള പോരാട്ടത്തില്‍ ഞങ്ങള്‍മാത്രം മതി എന്നുള്ള ധാരണ ഞങ്ങള്‍ക്കില്ല. കക്ഷിവ്യത്യാസം മറന്നുള്ള ഐക്യപ്പെടല്‍ അനിവാര്യതയായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഒരുവശത്ത് വര്‍ഗീയശക്തികളുടെ ആക്രമണം. മറുവശത്ത് നവലിബറല്‍നയങ്ങള്‍ തുടരുന്നതിന്റെ ഫലമായി ജങ്ങളുടെ ജീവിതത്തിനേല്‍ക്കുന്ന ആഘാതം, ഇതിനെ രണ്ടിനെയും എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ സിപിഐ എം അടിയുറച്ച് അണിചേരുന്നു. കണ്‍മുന്നിലെ വിപത്ത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ജനവിഭാഗങ്ങള്‍, ഇതര പരിഗണകള്‍ മാറ്റിവച്ച് അതില്‍ അണിനിരക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത്തരത്തിലുള്ള അണിചേരലിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുക. അങ്ങനെ കൂട്ടായ്മ ഉയര്‍ന്നുവന്നാലേ, നമ്മുടെ നാടിനെ വര്‍ഗീയതയുടെ പരുക്കില്‍നിന്ന് രക്ഷപ്പെടുത്താനാകൂ.
Discussion about this post