വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചേർത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദ. യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രി പ്രണബ് മുഖർജിയെയും, കരസേന മേധാവി വി.കെ.സിംഗിനെയും നിരീക്ഷിക്കാനും, രഹസ്യങ്ങൾ ചേർത്താനും ആരാണ് ഉത്തരവിട്ടതെന്ന് വെളിപ്പെടുത്താമോ എന്ന് നദ്ദ ചോദിച്ചു.
സോണിയ ഗാന്ധിയുടെ പ്രസ്താവന തെറ്റാണ്. രാജ്യത്തെ തെറ്റദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുളളതാണെന്നും നദ്ദ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയെ ബിജെപി ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ സർക്കാർ ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുടെ ഭരണകാലത്ത് ഗൂഡാലോചനയുടെ ഭാഗമായി നിരവധി സെലിബ്രിറ്റികളുടെ ചാരവൃത്തി നടത്തിയിട്ടുണ്ടെന്നും നദ്ദ ആരോപിച്ചു.
Discussion about this post