ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ള.വിധിയില്‍ ആഹ്‌ളാദമുണ്ട്.വിശ്വാസം സംരക്ഷിക്കപ്പെടും. അതുകൊണ്ട് തന്നെ ഭരണഘടനയുടെ തത്ത്വങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴംഗബെഞ്ചിന് വിട്ടത് നല്ല കാര്യമണെന്നും ഒരു വിശ്വാസി എന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി ഭഗവാന്റെ കാരുണ്യം തീര്‍ച്ചയായും വിശ്വാസികള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post