ശബരിമലയില്‍ പ്രവേശിക്കാനായി യുവതികള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.സുപ്രീം കോടതി വിധി മാനിച്ചു കൊണ്ടാണ് തീരുമാനംകള്‍ . ആക്റ്റ് വിസ്റ്റുകള്‍ക്ക് ശക്തിപ്രകടനം കാട്ടാനുള്ള ഇടമാക്കി ശബരിമലയെ മാറ്റാന്‍ സമ്മതിക്കില്ല. ഇതു പണ്ടും പറഞ്ഞതാണ്. ശബരിമലയില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമുള്ള യുവതികള്‍ സുപ്രീം കോടതിയില്‍ പോയി ഉത്തരവുമായി വരട്ടെയെന്നും കടകംപള്ളി പറഞ്ഞു
മല കയറുമെന്ന് പറഞ്ഞു വരുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി ആണ്. മാധ്യമങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ നല്ല പങ്കുണ്ട്. വീട്ടില്‍ കിടുന്നുറങ്ങുന്ന സ്ത്രീകളെ പോയി കണ്ടു മുഖാമുഖം എടുത്ത ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്.
ചാനലുകള്‍ ലൈവായി കാണിക്കുകയല്ലേ എല്ലാം, ദിവസങ്ങള്‍ കൊണ്ട് ദേശീയ നേതാവാകാമെന്നാണ് മല കയറാനെത്തുന്ന ആക്റ്റിവി സ്റ്റുകള്‍ കരുതുന്നത്. ഇതൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി. തൃപ്തി ദേശായി അടക്കം ഉള്ളവര്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്നും മന്ത്രി. സമാധാനപരമായ തീര്‍ത്ഥാടനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കടകംപള്ളി.
Discussion about this post