മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നല്ല തീർത്ഥാടന കാലമാകുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് ശബരിമല നിയുക്ത മേൽശാന്തി എ കെ സുധീർ നമ്പൂതിരി.
വിശാല ബഞ്ചിന് യുവതീ പ്രവേശന ഹർജികൾ വിട്ടത് ആശ്വാസകരമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ തീർത്ഥാടകർ കൂടുതലായി എത്തുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ്നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. സുരക്ഷ കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിക്കുന്ന ജോലികളും പൂർത്തിയായി.വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതലാണ് സന്നിധാനത്തേക്ക് കടത്തിവിടുക.ഇതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായി.
വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കുന്നതോടെ സന്നിധാനം അയ്യപ്പ മന്ത്രങ്ങളാല്‍ മുഖരിതമാകും.
Discussion about this post