ഡല്‍ഹി: പഞ്ചാബിലെ ഭീകരാക്രമണം വളരെ ഗൗരവത്തോടെ കൈകാര്യം ഇന്ത്യന്‍ പ്രതിരോധ സംവിധാനം. രാവിലെ അഞ്ച് മണിയോടെ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് അടുത്തുള്ള കെട്ടിടത്തിലേക്ക് പിന്‍വാങ്ങിയ ഭീകരരരെ നേരിടുന്നത് മുതല്‍ തീവ്രവാദികള്‍ക്കെതിരായും പാക്കിസ്ഥാനെതിരായും ശക്തമായ മുന്നറിയിപ്പും, തിരിച്ചടിയും നല്‍കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിലായിരുന്നു ഭരണ സംവിധാനങ്ങള്‍.
140 എന്‍എസ്ജി കമാന്‍ഡോകള്‍, 160 ഓളം സൈനികര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ഭീകരരെ നേരിടുന്നതിനുള്ള സംവിധാനം ഒരുക്കി. പത്താംകോട്ടയിലെ റയില്‍വെ ട്രാക്കില്‍ അഞ്ച് ബോംബുകള്‍ കണ്ടെത്തിയത് ആശങ്ക പരത്തി. എന്‍എസ്ജിയുടെ നാല് ഹെലികോപ്റ്ററുകളും സജ്ജമായി. ഭീകരര്‍ ആരെയെങ്കിലും ബന്ധിയാക്കിയിട്ടുണ്ടോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അത് ഇല്ലാത്തത്് നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കി.
തീവ്രവാദികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവരില്‍ ഒരാളെയെങ്കിലും ജീവനോടെ പിടിക്കാനാവുമോ എന്നതിലും ചര്‍ച്ച നടന്നു. മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ നടപടികളിലൂടെ ഭീകരരെ സൈന്യം വക വരുത്തുകയായിരുന്നു.
സംഭവം അറിഞ്ഞയുടന്‍ തന്നെ വിദേശകാര്യമന്ത്രാലയം വേഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മണിക്കൂറുകള്‍ക്കകം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണമാണ് ഇതെന്നും, പാക് ബന്ധമുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തി. രാജ്യമെങ്ങും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വാഹനപരിശോധന ഉള്‍പ്പടെയുള്ള സുരക്ഷ നടപടികള്‍ അരങ്ങേറി. #ല്‍ഹിയില്‍ രണ്ട് ഉന്നതതല യോഗങ്ങളാണ് രാവിലെ തന്നെ തലസ്ഥാനത്ത് ചേര്‍ന്നത്.പത്തേകാലിന് ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. പിന്നീട് പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത തിരിച്ചടി ഭീകരര്‍ക്കും പാക്കിസ്ഥാനും നല്‍കാനാണ് യോഗത്തില്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടപടികള്‍ ഏകോപിപ്പിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഹൈദരാബാദ് സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിയിലേക്ക് തിരിച്ചെത്തി. വൈകിട്ട് വീണ്ടും ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. സുരക്ഷ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി.രഹസ്യാന്വേണ തലവന്‍മാര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ഏതെങ്കിലും തരത്തിലുള്ള വീഴ്ച രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീടാണ് വിലയിരുത്തുകയെന്നാണ് സൂചന.
ബര്‍മ്മ അതിര്‍ത്തി കടന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയ ഇന്ത്യ പാക് ഭീകരന്മാര്‍ക്കും, പാക്കിസ്ഥാനും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കൂടി തിരിച്ചടിയായാണ് ഇപ്പോഴത്തെ ആക്രമണം വിലയിരുത്തുക. അതു കൊണ്ട് തന്നെ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുള്ള തീരുമാനമാകും ഇന്ത്യ ഇനി എടുക്കുക. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വിധ പിന്തുണയും പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും സുരക്ഷ സംവിധാനങ്ങള്‍ക്കും സൈന്യത്തിനും നല്‍കും.
Discussion about this post