കണ്ണൂര്‍: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം മാത്രം സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി ചോദ്യം ചെയ്താണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്.
യുഎ.പി.എ വകുപ്പ് കേസില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. ഡിവിഷന് ബഞ്ചില്‍ നിന്ന് അനുകൂല വിധിയും ലഭിച്ചിരുന്നു.
2018 ഫെബ്രുവരി 13നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
Discussion about this post