അറുപതാം സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. 951 പോയിന്റുകളുമായാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം ചൂടുന്നത്.കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തൊട്ടു പിന്നിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്കൂളാണ് ഒന്നാമത് .
അതേസമയം കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും ഇപ്പോൾ മഴ തിമിര്‍ത്ത് പെയ്യുകയാണ് .പ്രധാനവേദിയിൽ സമാപനസമ്മേളനം ഉടൻ ആരംഭിക്കും. മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളാകും.
Discussion about this post