പിഎസ്എൽവി സി 48ന്റെ വിക്ഷേപണത്തിനു മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. പിഎസ്എൽവി സി48 ചരിത്രപരമായ നേട്ടമാണെന്ന് കെ ശിവൻ പറഞ്ഞു. പിഎസ്എൽവിയുടെ 50-ാം വിക്ഷേപണമാണിത്.
പിഎസ്എൽവി സി48 വിക്ഷേപിക്കുന്നതോടെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 75-ാം ലോഞ്ചാണ് നടക്കുകയെന്ന് കെ ശിവൻ പറഞ്ഞു. പിഎസ്എൽവിയുടെ സഹായത്തോടെ റിസാറ്റ്- ടുബിആർവൺ ഉപഗ്രഹമാണ് ഐഎസ്ആർഒ അയക്കുന്നത്. സതീഷ് ധവാൻ സ്പെസ് സെന്ററിൽ നിന്നും ഡിസംബർ 11നാണ് വിക്ഷേപണം.
വിവിധ രാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങൾ ഇതോടൊപ്പം അയക്കും. ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങൾ എന്നിവയും ബഹിരാകാശത്തേക്ക് വിക്ഷേപിക്കും.
Discussion about this post