ഗോക്കളെ മാതാക്കളായി കണക്കാക്കി പൂജിക്കുന്ന പാരമ്പര്യമുള്ളവരാണ് ഭാരീതയർ.. ഗോക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദു ധര്‍മത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നും. ഈ പെെതൃകത്തിൻ്റെ വേരുകളുള്ളവർ ലോകത്തെ ഏത് കോണിലായാലും തങ്ങളുടെ ആചാരങ്ങൾ മുറുകെ പിടിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീഡിന്‍റെ പാല് കാച്ചല്‍ ചടങ്ങിന് പശുവിനെ സ്വീകരിക്കുന്ന വീഡിയോ വൈറലാവുകയാണ്. അമേരിക്കയിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷത്രയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി കടന്നുവരുന്ന ഒരാളെ കാണാം. പിന്നാലെ പശുവിനെ വീട്ടിനുള്ളിലേക്ക് കയറ്റുകയും അതിന് കഴിക്കാനായി ഭക്ഷണം നല്‍കുകയും ചെയ്യുന്നു. പശു ഭക്ഷണം കഴിക്കുന്നതിനിടെ ചില സ്ത്രീകൾ ആരതി ഉഴിയുന്നതും കാണാം. ഏറ്റവും ഒടുവിലായി വീട്ടുകാരെല്ലാവരും ഒന്നിച്ച് പശുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതാണ് വീഡിയോ.
‘ഇന്ന് കാലിഫോര്‍ണിയയിലെ ലാത്റൂപ്പിലെ ഒരു ഗൃഹപ്രവേശന ചടങ്ങിന് ഞങ്ങളുടെ പശു ബാഹുള എത്തി. ആ കുടുംബം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. നദി ബാഹുള’ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്കാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടതെങ്കിലും ഇപ്പോഴാണ് വീഡിയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വെെറലായത്.
Discussion about this post