Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

by Brave India Desk
Mar 2, 2025, 10:07 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡിന്റെ പോരാട്ടം 205 റൺസിൽ അവസാനിച്ചു. സ്പിന്നർ വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ന്യൂസ്‌ലൻഡിനെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റിന് 249 റൺസാണെടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ശ്രേയസ് അയ്യർ നേടിയ 79 റൺസും അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്തി ഹാർദിക് പാണ്ഡ്യ നേടിയ 45 റൺസുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അക്സർ പട്ടേൽ 42 റൺസെടുത്തു. ന്യൂസ്‌ലൻഡിനു വേണ്ടി മാറ്റ് ഹെൻറി 5 വിക്കറ്റുകൾ നേടി. ന്യൂസ്‌ലൻഡിന്റെ മികച്ച ഫീൽഡിംഗും കൃത്യമായ ബൗളിംഗ് മാറ്റങ്ങളുമാണ് വലിയ സ്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞത്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസ്‌ലൻഡിന് നാലാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ രചിൻ രവീന്ദ്രയെ ഉഗ്രനൊരു ക്യാച്ചിലൂടെ അക്സർ പട്ടേൽ പുറത്താക്കി. വിൽ യംഗും കെയ്ൻ വില്യംസണും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നേറുന്നതിനിടയിലാണ് വരുൺ ചക്രവർത്തിയുടെ ഉജ്ജ്വലമായൊരു പന്തിൽ യംഗ് പുറത്തായത്. ഡാരിൽ മിച്ചൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി.

ടോം ലാതത്തെ ജഡേജയും ഗ്ലെൻ ഫിലിപ്പിനെ വരുൺ ചക്രവർത്തിയും പുറത്താക്കിയതോടെ ന്യൂസ്‌ലൻഡ് പരുങ്ങലിലായി. തന്റെ അടുത്ത ഓവറിൽ മൈക്കൽ ബ്രേസ്‌വെല്ലിനേയും വരുൺ പുറത്താക്കിയതോടെ ഒരു വശത്ത് ഉറച്ച് നിന്ന വില്യംസൺ സമ്മർദ്ദത്തിലായി. റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ അക്സർ പട്ടേലിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയ വില്യംസണു പിഴച്ചു. പന്ത് കയ്യിലൊതുക്കിയ കെ. എൽ രാഹുലിനു പിഴച്ചില്ല. ന്യൂസ്‌ലൻഡ് 7 വിക്കറ്റിന് 169.

ക്യാപ്ടൻ സാന്റനർ കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി. മാറ്റ് ഹെന്റ്രി വരുണിന്റെ പന്തിൽ തന്നെ കോഹ്‌ലിക്ക് പിടി കൊടുത്തു. കുൽദീപ് യാദവിന്റെ പന്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിൽ ഓ റൂർക്കി ബൗൾഡായതോടെ ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ വിജയം.

10 ഓവറിൽ 42 റൺസ് വഴങ്ങി 5 വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ മാച്ച്. മാർച്ച് 4 ന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

Tags: Ind Vs NZVarun Chakravarthicricketvirat kohlichampions trophy
Share
Tweet
Send
Share

Latest stories from this section

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies