കൊച്ചി: ക്യാംപസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്നതിനു നിയമം കൊണ്ടുവരാന്‍ തീരുമാനിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ശന നിലപാടുമായി മെട്രോമാന് ഇ. ശ്രീധരന്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ശ്രീധരന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിച്ചുകൊണ്ട് നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
‘സര്‍ക്കാരിന്റെ നടപടി കാമ്പസുകളിലെ അച്ചടക്കം നശിപ്പിക്കും. കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം അക്രമങ്ങളിലേക്കെല്ലാം നയിക്കും. ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനും ഇതിടയാക്കും. വിദ്യാലയങ്ങളിലെ പാവനമായ അന്തരീക്ഷത്തിന് കോട്ടം വരുത്തുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്’, അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത നഷ്ടമാകുന്ന തരത്തിലുള്ള തെറ്റായ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങരുത്. പ്രഖ്യാപനത്തിനനുസരിച്ച് മുന്നോട്ടുപോവുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീധരന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ഫൗണ്ടേഷന് ഫോര്‍ റെസ്റ്റോറേഷന് ഓഫ് നാഷണല്‍ വാല്യൂസ്’ (എഫ്.ആര്.എന്‍.വി.) എന്ന സംഘടനയുടെ പ്രസിഡന്റായ ശ്രീധരന് സംഘടനയുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post