ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രംഗത്തെത്തിയത്. രാജ്യത്തു ജനങ്ങള്‍ മരിച്ചുവീഴുകയാണ്, അത് കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നു? മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മലേഷ്യയില്‍ നടന്ന ക്വാലാലംപുര്‍ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇപ്രകാരം പരാമര്‍ശിച്ചത്.
Discussion about this post