കൊച്ചി:യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്ത് ചില സംഘടനകള്‍ കാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്നാണ് എറണാകുളം ലോ കോളേജില്‍ സംഘര്‍ഷത്തിന് തുടക്കമായത്. മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ രാജ്യദ്രോഹിയായ മേമനെ പിന്തുണച്ച് കാമ്പയിന്‍ നടത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി സംഘടനകള്‍് നിലപാടെടുത്തതോടെ സംഘര്‍ഷം ഉടലെടുത്തു. എംഎസ്എഫ് പ്രവര്‍ത്തകരാണ് രാജ്യവിരുദ്ധമായ പ്രചരണം നടത്തുന്നതെന്നും, ഇത് കാമ്പസില്‍ അനുവദിക്കില്ലെന്നും എസ്എഫ് ഐ,എബിവിപി നേതാക്കള്‍ പറഞ്ഞു.
ഇന്നലെ വധശിക്ഷയെ എതിര്‍ത്ത് കാമ്പസില്‍ പോസ്റ്റര്‍ പതിച്ചതും വിവാദമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
കാമ്പസില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളാണ് ചില സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നാണ് എംഎസ്എഫിന്റെ വിശദീകരണം. കാമ്പസില്‍ മറ്റ് സംഘടനകള്‍ പാടില്ലെന്ന നിലപാടാണ് ഇവര്‍ക്കെന്നും അവര്‍ ആരോപിക്കുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് ലോ കോളേജില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു
Discussion about this post