അല്‍മാട്ടി: കസാഖിസ്ഥാനിലെ അല്‍മാട്ടി നഗരത്തില്‍ യാത്ര വിമാനം തകര്‍ന്നു. തലസ്ഥാന നഗരമായ നൂര്‍-സുല്‍ത്താനിലേക്ക് പോവുകയായിരുന്ന ബെക്ക് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒന്‍പത് പേര് മരിച്ചതായി പ്രാദേശിക വ്യോമയാന അധികൃതര്‍ അറിയിച്ചു . 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ടേക്ക് ഓഫ് സമയത്തു നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്നു കസ്ക്കിസ്ഥാന് സിവില്‍ ഏവിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടെന്നും അല്‍മാട്ടി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനം തരാറിലായതിന്റെ കാരണം കണ്ടെത്താന്‍ പ്രേത്യേക അന്വേഷണ സംഘത്തെ രൂപികരിക്കും.
Discussion about this post