ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാര്‍ലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കും. അതിനായി താന്‍ ഏതറ്റം വരെയും പോകും. അത് തന്റെ ഭരണഘടനപരമായ കര്‍ത്തവ്യമാണ്. രാഷ്ട്രീയക്കാരുടെ അജണ്ടകളുമായി തനിക്ക് ബന്ധമില്ല. ഇര്ഫാന് ഹബീബ് തന്റെ കൂടെയുണ്ടായിരുന്നവരെ കയ്യേറ്റം ചെയ്തുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലും മോശമായ സാഹചര്യം താന്‍ നേരിട്ടുണ്ട്. ഇതിന് മുമ്പ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ല. ഇതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. തനിക്കതില്‍ എതിര്‍പ്പില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post