പിരിവ് നല്‍കാത്തതിന് യുവാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി പാറശ്ശാല കരോളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെയാണ് കേസ്. പാറശ്ശാല സ്വദേശി സന്തിലിനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. നെഞ്ചിലൂടെ ഓട്ടോ കയറ്റിയെന്നും പരാതിയില്‍ പറയുന്നു.
കൊലപാതക ശ്രമത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
100 രൂപ പിരിവ് ചോദിച്ചത് നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രണമെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്. പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കാനായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ പിരിവ് ചോദിച്ചത്.
Discussion about this post