ഡല്‍ഹി: ടെററിസ്ഥാന്‍ എന്ന രാജ്യത്തിന്റെ തലവനാണ് ഇമ്രാന്‍ ഖാനെന്ന് രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സംബിത് പത്ര. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് പകരം നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യക്കെതിരെയാണ് ഇമ്രാന്‍ ഖാന്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇമ്രാന്‍ ഖാന്റെ നിലപാട് ബലാക്കോട്ട് ആക്രമണത്തിന് ശേഷം എല്ലാവര്‍ക്കും വ്യക്തമായതാണ്. ഇന്ത്യയെ കുറിച്ച് സംസാരിക്കാതെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ പരിശോധിക്കണമെന്ന് ഇമ്രാന്‍ ഖാന് ഇന്ത്യയുടെ പൊതുജനം മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പെഷവാറില്‍ ഒരു സിഖ് യുവാവും കൊല്ലപ്പെട്ടു. തന്റെ രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെയായിരിക്കുമ്പോള്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കാന്‍ ഇമ്രാന്‍ ഖാന് എന്ത് അവകാശമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post