ഡല്‍ഹി: രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്തുകയല്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവട് മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ സംരംഭകര്‍ അണിനിരന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്കുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇന്ത്യന്‍ സംരംഭകര്‍ക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശേഷിയുണ്ടെന്നും ബിസിനസ് വിപുലീകരിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോര്‍പ്പറേറ്റ് നികുതി ഏറ്റവും കുറവാണെന്നത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി പരിഷ്കരണവും പൊതുമേഖലാ ബാങ്കിംഗ് രംഗത്തിന്റെ പരിഷ്കരണവുമെല്ലാം ദീര്‍ഘകാലമായി നടപ്പിലാകാതിരുന്നതാണെന്നും അത് തങ്ങള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post