ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ ചിത്രത്തിനായുള്ള പ്രമോഷനായാണ് താരം ജെഎന്‍യു സമരവേദിയില്‍ എത്തിയതെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു.എന്തായാലും ദീപികയുടെ സന്ദര്‍ശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങിയെന്നും സന്ദീപ് പരിഹസിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ദീപിക പദുക്കോണ്‍ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങള്‍ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .
ആയമ്മ ഇന്നലെ ജെഎന്‍യു ഇടത് സമരവേദിയില്‍ എത്തി കുറെ നേരം നില്‍ക്കുകയും ദേശീയ മാധ്യമങ്ങളില്‍ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോണ്‍ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവര്‍ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.
എന്തായാലും ദീപികയുടെ സന്ദര്‍ശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കല്‍, ആഷിക്ക് അബു , ബിജി ബാല്‍ , ഷഹബാസ് അമന്‍ , സിത്താര കൃഷ്ണകുമാര്‍, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം . ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.
Discussion about this post