തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ചെക്ക്പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പൊലീസ് നിഗമനം. TN 57 AW 1559 എന്ന നമ്പരിലെ കാറാണ് കേരളത്തിലേക്ക് കടന്നത്. ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.
എഎസ്ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്.
കാറിനെ സംബന്ധിച്ചുള്ള ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 നമ്പരിലെ വാട്സാപ്പിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
Discussion about this post