പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ വിഘടനവാദികൾ നടത്തുന്ന കലാപത്തിന്റെ ഗൂഢ ലക്ഷ്യം വെളിവാകുന്നു.ചെന്നൈ നഗരത്തിൽ നടക്കുന്ന പ്രകടനത്തിലും “ആസാദ് കശ്മീർ “പോസ്റ്ററുകൾ ഉയർന്നു.ചെന്നൈയിലെ വള്ളുവർ കോട്ടത്തിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് പോസ്റ്ററുകൾ ദൃശ്യമായത്. ഡൽഹിയിലും കർണാടകയിലും സമാനമായ പോസ്റ്ററുകൾ വിഘടനവാദികൾ ഉയർത്തിക്കാട്ടിയിരുന്നു.വിദ്യാർത്ഥികളെന്ന ആനുകൂല്യം ചൂഷണം ചെയ്ത് രാജ്യതാൽപര്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾ കടുത്ത ആശങ്കയാണ് ജനങ്ങളിൽ സൃഷ്ടിക്കുന്നത്.
പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ മറപിടിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കുന്ന ഇത്തരം ഛിദ്രശക്തികൾക്കെതിരേ കേന്ദ്രസർക്കാർ കടുത്ത നടപടികളാണ് അവലംബിക്കുന്നത്.
Discussion about this post