രാജ്യത്തെ മുഴുവൻ നടുക്കിയ നിർഭയ കേസിലെ പ്രതികൾ തൂക്കുമരമേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഹൈദരാബാദ് പെൺകുട്ടിയുടെ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം കരകയറും മുൻപ് മറ്റൊരു ദുരന്തവാർത്ത. ബംഗാളിലെ ദിനാസ്പൂർ ജില്ലയിലെ കുമാർഗഞ്ചിൽ നിന്നാണ് ഇപ്പോഴത്തെ വാർത്ത.
കുമാർഗഞ്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഹിന്ദുബാലികയാണ് ഇപ്പോഴത്തെ ഇര (പേര് വെളിപ്പെടുത്തുന്നില്ല)
ബംഗാളി പത്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, സമീപത്തെ ടണലിൽ തെരുവുനായ്ക്കൾ കൂട്ടം കൂടുന്നതും പതിവില്ലാതെ പുക ഉയരുന്നതും കണ്ട ഗ്രാമീണർ സ്ഥലം പരിശോധിച്ചപ്പോഴാണ് 90 ശതമാനത്തിലധികം കത്തിക്കരിഞ്ഞ കുട്ടിയുടെ ശരീരം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കത്തിക്കരിഞ്ഞ ശരീരം ബലൂർഘട്ട് ആശുപത്രിയിലേക്കയച്ച് പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ പെൺകുട്ടി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും തുടർന്ന് കൊല്ലപ്പെടും മുൻപ് ക്രൂരമായി മർദ്ദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ശരീരം കഷണങ്ങളായി നുറുക്കി തീകൊളുത്തുകയായിരുന്നു.
കൊലപാതകത്തെ കുറിച്ച് ബംഗാളി പത്രത്തിൽ വന്ന വാർത്ത
പത്താംക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി വസ്ത്രം വാങ്ങാനായി പോയ ശേഷം കുട്ടിയെ കാണാതെയാവുകയായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് മഹാബുർ റഹ്മാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൽ ആ പ്രദേശത്തെ തീവ്രമത സംഘടനയുടെ നേതാവാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കുട്ടിയെ പല തവണ ശല്യം ചെയ്തിരുന്നു എന്ന് റിപ്പോർട്ടുണ്ട്. മറ്റ് പല പെൺകുട്ടികളും ഇയാളുടെ വലയിൽ വീണിട്ടുണ്ടെന്നും കൊൽക്കൊത്തയിലെ പെൺകടത്ത് സംഘങ്ങളുമായി ബന്ധമുള്ള ആളാണ് ഇയാളെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേ സമയം ഇരയായ പെൺകുട്ടി ലവ് ജിഹാദിന്റെ ഇരയാണെന്ന് ആരോപിച്ച് ഹിന്ദുസംഘടനകൾ രംഗത്തെത്തിയത് പ്രശ്നം വഷളാക്കി. പെൺകുട്ടിയെ ഒരുവർഷമായി നോട്ടമിട്ട മഹാബുറിന്റെ യഥാർത്ഥ ലക്ഷ്യം മതം മാറ്റി ഗോവയിലെ പെൺകടത്ത് സംഘത്തിന് കൈമാറുകയായിരുന്നു എന്നും പെൺകുട്ടി എതിർത്തതിന്റെ പകയാണ് അതിക്രൂരമായ കൊലപാതകത്തിനു കാരണം എന്നും ബംഗാളിലെ ഹിന്ദു സംഘടനയുടെ നേതാവ് ആരോപിച്ചു.
ബംഗ്ലാദേശി മുസ്ലിങ്ങൾക്കായി കരയുന്ന മമതാ ബാനർജി എന്താണ് ഈ പാവം പെൺകുട്ടിക്ക് നേരെ കണ്ണുതുറക്കാത്തതെന്ന് ആരോപിച്ച് ബിജെപി കൂടി രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. രോഷാകുലരായ നാട്ടുകാർ ഹൈവേ 512 ഉപരോധിക്കുകയും കേസ് അതിവേഗ കോടതി പരിശോധിക്കാൻ മമതാ ബാനർജി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.
എന്നാൽ വിഷയം പ്രാദേശികം മാത്രമാണെന്നും പെൺകുട്ടി മഹാബുർ റഹ്മാനുമായി പ്രണയത്തിലായിരുന്നെന്നും പ്രാദേശിക തൃണമൂൽ നേതാവ് പ്രതികരിച്ചു. ബിജെപി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. #justiceforPRAMILA എന്ന ഹാഷ്ടാഗിൽ ഇരയായ പെൺകുട്ടിയ്ക്ക് നീതിതേടി ക്യാമ്പെയ്നുകൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഇന്ത്യയെ “ബലാത്സംഗത്തിന്റെ ലോകതലസ്ഥാനം” എന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമായിരുന്നു. യുപിയിലോ ബീഹാറിലോ സംഭവിക്കുമ്പോള്‍ രാജ്യത്തിനെതിരെ തന്നെ ഇത്തരം വിവാദ പ്രസ്താവനകളുമായി മുന്നോട്ടു വരുന്നവര്‍ സ്വന്തം പാര്‍ട്ടികളും സഖ്യകക്ഷികളും ഭരിക്കുന്ന ഇടങ്ങളില്‍ മൗനം പാലിക്കുന്നു എന്നതും വേട്ടക്കാരുടെയും ഇരയുടെയും മതം നോക്കി മാത്രം പ്രതികരിക്കുന്നതും കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട്: ഹിന്ദു പോസ്റ്റ്
Discussion about this post