ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് മമത ബാനര്‍ജിയും മായാവതിയും വിട്ടുനില്‍ക്കും. കഴിഞ്ഞയാഴ്ച നടന്ന ട്രേഡ് യൂണിയന് പണിമുടക്കില്‍ ഇടതുപക്ഷ- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോട്ടയിലെ ആശുപത്രിയില്‍ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് മായാവതി പങ്കെടുക്കാത്തത്. കോട്ട സന്ദര്‍ശിക്കാത്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക വധേരയെയും മായാവതി വിമര്‍ച്ചിരുന്നു.
Discussion about this post