രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പൊയ്കറുമ്പിലെ കബറിടത്തിനു കനത്ത പോലീസ് കാവല്‍. ആദരാഞ്ജലിയര്‍പ്പിക്കാന്‍ സന്ദര്‍ശകപ്രവാഹം രൂക്ഷമായ സാഹചര്യത്തിലാണു കബറിടത്തിനു സുരക്ഷയൊരുക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. 24 മണിക്കൂര്‍ പോലീസ് കാവലിനൊപ്പം തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. പരിസരം നിരീക്ഷിക്കാന്‍ സിസിടിവി കാമറകളും സ്ഥാപിച്ചു കഴിഞ്ഞു. കബറിടത്തിന്റെ സുരക്ഷയ്ക്കായുള്ള താത്കാലിക മേല്‍ക്കൂരയുടെയും ഇരുമ്പ് ഗേറ്റിന്റെയും നിര്‍മാണവും പ്രദേശത്തു പുരോഗമിക്കുകയാണ്.
കലാമിനോടുള്ള ബഹുമാനാര്‍ഥം കബറിടത്തിനോടു ചേര്‍ന്നു സ്മാരകവും സന്ദര്‍ശക ഗാലറിയും ലൈബ്രറിയും സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post