ലഖ്‌നൗ: അജയ് ദേവ്ഗണിന്റെ ‘തനാജി: ദി അണ്‍സംഗ് വാരിയര്‍’ എന്ന ചിത്രത്തിന് യുപി സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി.
സുബെദാര്‍ തനാജി മാലുസാരെയുടെ കഥ പറയുന്ന ചിത്രം ബോക്‌സോഫിസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. അജയ് ദേവ്ഗണാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തനാജിയുടെ ത്യാഗവും വീര്യവും ഉയര്‍ത്തിക്കാട്ടുന്ന ചിത്രം യുവതലമുറയ്ക്ക് പ്രചോദനമാകുന്നതാണെന്നും, ഇത് കണക്കിലെടുത്ത് ചിത്രത്തിന് നികുതി ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ചിത്രത്തിന് നികുതി ഇളവ് അനുവദിക്കണമെന്ന് അജയ് ദേവ്ഗണ്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘തനാജി ജി’യോടൊപ്പം ഒരേസമയം പുറത്തിറങ്ങിയ’ ചപ്പക് ‘എന്ന സിനിമയ്ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കിയിരുന്നു. ദീപിക പാദുകോണ്‍ ജഎന്‍യു സമരത്തില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിച്ചതിന് പിറകെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് പുതുച്ചേരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണ് ചപ്പക്കിന് നികുതി ഇളവ് അനുവദിച്ചത്.
ബോക്‌സോഫിസില്‍ ചപ്പക്കിനെ ഏറെ പിന്നിലാക്കിയാണ് അജയ് ദേവഗണ്‍ ചിത്രം കുതിക്കുന്നത്.












