മലയാളത്തിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നായ ‘കൗരവർ’ പകയുടെയും മാപ്പുകൊടുക്കലിന്റെയും ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അലിയാർ എന്ന ക്രിമിനലും അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങളായ ഹംസ, രാമയ്യൻ, ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തങ്ങളുടെ കൂട്ടാളിയായ ആന്റണിയുടെ ഭാര്യ സുജയെയും മകളെയും അതുപോലെ തന്നെ അലിയാറുടെ ഭാര്യയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തുകയും ആന്റണിയെ ജയിലിലടക്കുകയും ചെയ്ത ഹാരിദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനോട് പ്രതികാരം വീട്ടാൻ കാത്തിരിക്കുന്നവരാണ് ഇവർ.
കഥയുടെ തുടക്കത്തിൽ പുതിയ അഡീഷണൽ പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്ന ഹാരിദാസ്, നഗരത്തിലെ സംഘടിത കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ കർശന നടപടികളുമായി രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി അലിയാരെയും സംഘത്തെയും സ്റ്റേഷനിൽ വിളിപ്പുവരുത്തുന്ന ഹാരിദാസ് അവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുന്നു. ഈ സമയത്ത് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ കണ്ണൻ നായർ, ആന്റണിയുടെ ഭാര്യ സുജയെ അവരുടെ മകളുടെ മുന്നിൽവെച്ച് ക്രൂരമായി പീഡിപ്പിക്കുന്നു. ടാക്‌സി ഡ്രൈവറായി പുതിയൊരു ജീവിതം നയിക്കാൻ തുടങ്ങി പഴയ കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ചിരുന്ന ആന്റണി, ഈ ക്രൂരതയറിഞ്ഞ് നിയന്ത്രണം വിടുകയും കണ്ണൻ നായരെയും മറ്റ് പോലീസുകാരെയും സ്റ്റേഷനിൽ വെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു.
ഇതിനുള്ള പ്രതികാരമായി ഹാരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അലിയാരുടെ ചേരിയിൽ അതിക്രമിച്ച് കയറി നരവേട്ട നടത്തുന്നു. ആന്റണിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് സുജ കൊല്ലപ്പെടുന്നു. ഒപ്പം അലിയാറുടെ കുടുംബവും ആന്റണിയുടെ മകളും അവിടെ നടന്ന ബോംബ് സ്ഫോടനത്തിൽ ദാരുണമായി കൊല്ലപ്പെടുന്നു. തുടർന്ന് അലിയാരെയും ആന്റണിയെയും രാമയ്യനെയും അറസ്റ്റ് ചെയ്ത് ദീർഘകാലത്തേക്ക് ജയിലിലടയ്ക്കുന്നു. വർഷങ്ങൾക്ക് ശേഷം ജയിൽമോചിതരാകുന്ന ഇവർ വീണ്ടും ഒത്തുകൂടി ഹാരിദാസിനെ വധിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
ശേഷം നടക്കുന്ന കാര്യങ്ങൾ സിനിമയെ കൂടുതൽ ആകർഷകമാക്കുന്നു. ഒരു മാസ് ചിത്രം ആണെങ്കിലും വൈകാരിക ബന്ധങ്ങൾക്കും ഇമോഷനുകൾക്കും പ്രാധാന്യം കൊടുക്കുന്ന കൗരവർ സിനിമയിലെ ഒരു രംഗമുണ്ട്. തന്നെ കൊല്ലാൻ ശ്രമിക്കുന്ന ആളുകളെക്കുറിച്ച് ഹരിദാസ് തന്റെ സുഹൃത്തും സിറ്റി പോലീസ് കമ്മീഷണറുമായ രാജഗോപാലിനോട് പറയുന്നുണ്ട്. തുടർന്ന് മുരളി അവതരിപ്പിക്കുന്ന രാജഗോപാലിന്റെ നിർദേശപ്രകാരം ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആന്റണിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാൻ ആവശ്യപെടുന്നു. എന്നാൽ അത് പരാജയപെട്ടതിന് തൊട്ടുപിന്നാലെ ഈ കാര്യം അറിഞ്ഞ ഹരിദാസ് ഇങ്ങനെ പറയുന്നു”
സഹപ്രവർത്തകൻ : ജയിലിന് മുൻപിൽ വെച്ച് അവർ ഇങ്ങനെ പ്രതികരിക്കും എന്ന് തീരെ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഞാൻ അഞ്ച് മെനിനെ കൊണ്ടുപോയുള്ളൂ
രാജഗോപാൽ: അഞ്ച് മെൻ എടോ അവന്റെ പ്രീവിയസ് ഹിസ്റ്ററി മുഴുവൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ. ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമല്ലായിരുന്നു. അറിയാമോ?
അലിയാരും ആന്റണിയും ഒകെ അവരുടെ ഭൂതകാലത്ത് എന്തായിരുന്നു എന്നും അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നും ഒരൊറ്റ ഡയലോഗിലൂടെ നമുക്ക് മനസിലാകുന്നു. എഴുത്തുകാരൻ ലോഹിതദാസ് തന്റെ കരിയറിൽ അനേകം മികച്ച സംഭാഷണങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അതിലെ മാസ് ബിൽഡപ്പ് രംഗമെടുത്താൽ കൗരവറിലെ ഈ ഡയലോഗ് മുന്നിലായിരിക്കും. ആ ഡയലോഗ് കേൾക്കുന്ന ആർക്കും അറിയാതെ രോമാഞ്ചം തോന്നും………












