Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

വാണി ജയതേ

by Brave India Desk
Sep 16, 2026, 05:30 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഷഹദ് നിലമ്പൂരിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലറായ (അതോ ഡ്രാമയോ) ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ വലിയ പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളിൽ മുന്നേറുകയാണ്. പാർവതി തിരുവോത്ത് സി.പി.ഒ. അലീന എബ്രഹാമായി പ്രധാന വേഷമിടുന്ന ഈ ചിത്രം, കേരള പോലീസിലെ നാല് ലോ-റാങ്ക് ഓഫീസർമാർ അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള, തെറ്റില്ലാത്ത കാഴ്ചാനുഭവം നൽകുന്ന, സാങ്കേതിക തികവോടെയുള്ളതും പലപ്പോഴും പിരിമുറുക്കം സൃഷ്ടിക്കുന്നതുമായ ഒരു ‘പ്രൊസീജറൽ ഡ്രാമ’യാണ്. പലരും അഭിപ്രായപ്പെട്ടതുപോലെ, ദൃശ്യവും ഘടനാപരവും പ്രമേയപരവുമായി ഒഴിവാക്കാനാവാത്ത താരതമ്യങ്ങൾ ഉള്ള സിനിമയാണിത്.

അടുത്തകാലത്തായി ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഉയർന്ന ഫോമിൽ തുടരുന്ന വിജയരാഘവന്റെയും, കുറെക്കാലമായി മലയാള സ്‌ക്രീനിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പാർവതിയുടേതുമടക്കമുള്ള മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ ഇതിനകം തന്നെ സാമാന്യമായ ശ്രദ്ധേയത നേടിയിട്ടുണ്ട്. എങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ അടയ്ക്കാൻ കഴിയാത്ത ലോജിക്കൽ പിഴവുകൾ, പാത്രസൃഷ്ടിയിൽ ഉടനീളം സ്വീകരിച്ചിട്ടുള്ള കുറുക്കുവഴികൾ, സൗകര്യപ്രദമായി വളച്ചൊടിക്കുന്ന ട്രോപ്പുകൾ എന്നിവ ഇതിനെ, സിനിമയെ വെറും വിനോദത്തിൽ നിന്ന് ഉപരിയായി പരിഗണിക്കുന്നവർക്ക് മികച്ച സൃഷ്ടിയായി കരുതാനാവാത്ത തരത്തിൽ മുഴച്ചുനിൽക്കുന്നവയാക്കുകയാണ്.

Stories you may like

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

പ്രധാനമായി പറയുകയാണെങ്കിൽ, നരേറ്റീവ് വലിയൊരളവ് വരെ 14 ദിവസത്തെ സി.സി.ടി.വി. വിഷ്വലുകളുടെ സമയപരിധി എന്ന ഒറ്റ പോയിന്റിലാണ് കടിച്ചു തൂങ്ങി നിൽക്കുന്നത്. തിരക്കഥയുടെ ആവശ്യങ്ങൾക്കപ്പുറം ആരും അതിനെ ചോദ്യം ചെയ്യുകയോ തന്ത്രപരമായി മറികടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഇതു മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമെന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിലെ ഏറ്റവും വലിയ പോരായ്മ, ‘ആത്മരക്ഷാർത്ഥം’ ചെയ്ത നടപടിയാണെന്ന വാദത്തെ ആരും പരിഗണിക്കുന്നില്ല എന്നതാണ്.

നടപടിക്രമങ്ങൾ കൃത്യമായി അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥരാണിവർ. കീഴ്പ്പെടാൻ വിസമ്മതിക്കുന്ന പ്രതിയുമായുള്ള സംഘർഷത്തിനിടെ വെടിവെപ്പ് നടക്കേണ്ടിവരുന്ന സാഹചര്യം, “ഞങ്ങൾക്ക് മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല” എന്ന ഔദ്യോഗിക ന്യായീകരണം ഉന്നയിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. എന്നാൽ അത്തരം സാധ്യതകളോ, ആ നിമിഷങ്ങളിലുണ്ടാകുന്ന സ്വാഭാവിക പരിഭ്രാന്തിയോ പരിശോധിക്കുന്നതിന് പകരം, സംഭവം മൂടിവെക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിക്കാനാണ് തിരക്കഥാകൃത്തുക്കൾ ആഗ്രഹിച്ചതെന്ന് തോന്നിപ്പിക്കും വിധമാണ് മുന്നോട്ട് നീക്കുന്നത്. അത്തരമൊരു സെൽഫ് ഡിഫൻസ് ക്ലെയിമിന് പിന്തുണ നൽകുന്ന മനോഹരമായ ഒരു തെളിവ് കാറിന്റെ ബൂട്ടിൽ കിടക്കുന്നുണ്ടായിരുന്നിട്ടും സൗകര്യപൂർവം അവഗണിക്കുകയാണ്.

അതേസമയം, ഹാരിസ് മീരാൻ എന്ന വലിയ ആടയാഭരണങ്ങളോടെ തെളിച്ചൊരുക്കി കൊണ്ടുവരുന്ന പോലീസ് ഓഫീസറുടെ അന്വേഷണം പോലും സ്വാഭാവികമായി ഉണ്ടാകേണ്ട ആഴവും വ്യാപ്തിയും തേടിപ്പോകുന്നില്ല. കൃതഹസ്തനായ ഒരു ഉദ്യോഗസ്ഥന് എളുപ്പം മുറുക്കാൻ കഴിയുന്ന കുരുക്കുകൾ ഇവിടെ സൗകര്യപൂർവം അവഗണിക്കപ്പെടുകയാണ്. കൃത്യം നടക്കുമ്പോൾ നാലുപേരുടെ മാത്രം സാന്നിധ്യത്തിൽ ഒതുക്കി, നാട്ടകം പോലീസ് സ്റ്റേഷൻ ഏതാണ്ട് ഒരു ഒറ്റപ്പെട്ട തുരുത്തായി നാം കാണണമെന്ന നിർബന്ധം ഷഹദിനും തിരക്കഥാകൃത്തുക്കൾക്കും ഉണ്ടെന്ന് തോന്നി.

അലീനയുടെ പരിഹാരതന്ത്രങ്ങളാവട്ടെ, മിക്കവാറും എല്ലാം തന്നെ ഹാരിസ് മീരാന്റെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളെയാണ് ആശ്രയിക്കുന്നത്. തനിക്ക് ആവശ്യമായ കൃത്യമായ തന്ത്രപരമായ ഉത്തരങ്ങൾ അവൾ ആ പുസ്തകത്തിൽ നിന്ന് ആവർത്തിച്ച് കണ്ടെത്തുന്നു. ഇതൊരു ഇടയ്ക്കിടെയുള്ള പ്രചോദനമായിട്ടല്ല; അവളുടെ എല്ലാ നീക്കങ്ങളുടെയും പ്രധാന ഉറവിടം അതാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതൊരു തികഞ്ഞ ‘കൺവീനിയൻസ്’ ആണ്. തെളിഞ്ഞുകിടക്കുന്ന പ്ലോട്ട് ഹോളുകൾ ആസ്വാദനത്തിലെ സ്വാഭാവിക ഒഴുക്കിന്റെ പേരിൽ അവഗണിച്ചാലും, പാത്രസൃഷ്ടിയിലെ വമ്പൻ പാളിച്ചകൾ കല്ലുകടിയാകുന്നുണ്ട്.

എത്ര കാര്യപ്രാപ്തി അവകാശപ്പെടുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിൽ ഒരു പുസ്തകത്തെ മാത്രം ആശ്രയിച്ചുകൊണ്ട് അതിശയിപ്പിക്കുന്ന തരത്തിലുള്ള ‘സൂപ്പർ-കോപ്പ്’ ആയി മാറുന്ന അലീന, സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു കഥാപാത്രമല്ല. മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും അവരുടേതായ വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ദിവ്യയുടെ വന്ധ്യതയുമായി ബന്ധപ്പെട്ട വിഷമതകൾ, ശ്രീനാഥിന്റെ പ്രണയത്തിലെ പ്രതിസന്ധികൾ, ദാസന്റെ വൈകിയെത്തിയ പ്രണയം… ഇവ പ്രേക്ഷകരിൽ സഹതാപം ഉണർത്താൻ സഹായിക്കുന്നുണ്ടെങ്കിലും, സമ്മർദ്ദഘട്ടങ്ങളിൽ അവരുടെ മാനസികനിലയുടെ ആഴം വ്യക്തമാക്കുന്നതിനേക്കാൾ ഉപരിയായി ആ കഥാപാത്രങ്ങൾക്ക് വൈകാരികമായ ഒരു മാനം നൽകുന്നതിൽ പരാജയപ്പെടുന്നു.

ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോൾ അതിന്റെ നട്ടെല്ലാവേണ്ട സാധാരണക്കാരായ മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകേണ്ട കുറ്റബോധം ഇവിടെ വേണ്ടത്ര ആഴത്തിൽ പരിഗണിച്ചിട്ടില്ല. പശ്ചാത്തലങ്ങളിലും മാനസിക നിലവാരത്തിലുമുള്ള വൈരുദ്ധ്യങ്ങൾ കൊണ്ട് അവർക്കിടയിൽ ഉണ്ടാകേണ്ട വ്യത്യസ്തമായ ധാർമ്മിക നിലപാടുകൾ എന്നിവയൊന്നും കാര്യമായി പ്രതിഫലിക്കുന്നില്ല. ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ദിവ്യയുടെ പ്രകടനം ചിലപ്പോഴൊക്കെ അരോചകവും അമിതമായ നാടകീയതയിലേക്കും വഴുതിവീഴുന്നതുമാണ്. അവരുടെ ആശങ്കകളിലൂടെ പ്രേക്ഷകർക്ക് ടെൻഷൻ സൃഷ്ടിക്കുന്നതിനേക്കാൾ അലീനയുടെ വീരപരിവേഷം ഊട്ടിയുറപ്പിക്കാനാണ് രണ്ടാം പകുതിയിൽ ശ്രമം.

എന്നാൽ ഇതൊന്നുമല്ല എന്നെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയത്. ഉന്നത ബഹുമതികൾ നേടിയ ഒരു സൈനിക ഉദ്യോഗസ്ഥനെ ഒരു ശുദ്ധവിഡ്ഢിയായാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. ഏറ്റുമുട്ടൽ നടക്കുമ്പോൾ അക്രമിയെ ‘ന്യൂട്രലൈസ്’ ചെയ്യാൻ നിൽക്കാതെ സ്വന്തം ജീവൻ അപകടത്തിലാക്കി അയാൾ തന്റെ പട്ടിയുടെ അടുത്തേക്കാണ് പോകുന്നത്. പിന്നെ പറയാനുള്ളത് ദൃശ്യവും ഘടനാപരവും പ്രമേയപരവുമായി ഒട്ടും അവഗണിക്കാൻ കഴിയാത്ത സാദൃശ്യങ്ങളാണ്. റെഫറൻസിനായി ആശ്രയിക്കുന്ന സിനിമയ്ക്ക് പകരം പുസ്തകം, ഷാജോന്റെ നിഴൽ പോലെ വരുന്ന അസീസ്, പോലീസ് സ്റ്റേഷനിലെ മൃതദേഹത്തിന്റെ മറവ്… അങ്ങനെ ഒന്നൊന്നായി കാണപ്പെടുന്ന സാമ്യതകൾ ഒക്കെ പരിധിവിട്ട ആശ്രിതത്വത്തിന്റെ ലക്ഷണങ്ങളാണ്.

സാങ്കേതികമായി പുലർത്തുന്ന ഉന്നത നിലവാരവും പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും ഉപരിപ്ലവമായ രീതിയിൽ സിനിമയെ സമീപിക്കുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുമെങ്കിലും, അതിനുമപ്പുറം ചിന്തിക്കുന്നവർക്ക് ഒരുപാട് പാളിച്ചകളുള്ള വികല സൃഷ്ടി കൂടിയാണ് ഈ സിനിമ എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകും. അവസാനമായി ഒന്നുകൂടി പറയട്ടെ. കേരള സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്തിനെ തികഞ്ഞ അലംഭാവത്തോടെ, തികച്ചും സാധാരണമായി, കഥയുടെ സൗകര്യത്തിനുവേണ്ടി ആദ്യമായി ഉപയോഗിച്ചു എന്നതിന്റെ ക്രെഡിറ്റ് ഇതിന്റെ സ്രഷ്ടാക്കൾക്ക് മാത്രം അവകാശപ്പെടുന്ന ഒന്നാണ്.

Tags: cinemaParvathy ThiruvothuMalayalam movie reviewPrathama drushtya thattippukar
Share
Tweet
Send
Share

Latest stories from this section

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

Latest News

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies