ശ്രീനഗര്‍: ജമ്മു കശ്മീരിലെ മഷില് സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന് പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്.
വടക്കന്‍ കശ്മീരിലെ നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ മഞ്ഞിടിച്ചിലില്‍ ഉണ്ടായിട്ടുണ്ട്.
ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്മാര്ഗിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒമ്പത് പേര് അപകടത്തില്‍പ്പെട്ടു. അഞ്ച് ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നാല് പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ബാരാമുള്ള ജില്ലയില്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷപെടുത്തിയതായും നാട്ടുകാര്‍ വെളിപ്പെടുത്തി.
Discussion about this post