ഫ്ലോറിഡ: തീവ്രവാദ ബന്ധം ആരോപിച്ച് സൗദി പട്ടാളക്കാരെ അമേരിക്ക പുറത്താക്കി. 21 സൗദി പട്ടാളക്കാരെയാണ് അമേരിക്ക പുറത്താക്കിയത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ പെന്‍സകോല നാവിക കേന്ദ്രത്തില്‍ സൗദി സൈനികന് വെടിവെപ്പ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ നടപടി. യുഎസില്‍ പരിശീലനത്തിനെത്തിയ സൗദി അറേബ്യന്‍ സൈനികരെയാണ് പുറത്താക്കിയത്.
ഫ്ലോറിഡയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ 21 വയസ്സുകാരനായ സൗദി സൈനികന് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസ് താത്കാലിമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ സൈനികന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇവർക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു. വെടിവെപ്പ് നടത്തിയ സൈനികന്റെ രണ്ട് ഐഫോണുകള്‍ തുറക്കാനായി ആപ്പിളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ബാര്‍ വ്യക്തമാക്കി.
Discussion about this post