ചൈന-പാക് സാമ്പത്തിക ഇടനാഴിക്കെതിരേ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്.ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭവും,ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയും ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് അഡ്മിറൽ കരംബീർ സിംഗ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച, റെയ്‌സിന ഡയലോഗ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് അഡ്മിറൽ ഇക്കാര്യം വെളിപ്പെടുത്തിയത്. “ഇവ രണ്ടും ഇന്ത്യയുടെ നമ്മുടെ പരമാധികാരത്തെ തടസ്സപ്പെടുത്തുന്നു,
“പി.എൽ.എ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവേശിച്ച സംഭവങ്ങളുണ്ട്; അത് ഞങ്ങളുടെ താൽപ്പര്യങ്ങളെ ബാധിക്കുന്നുവെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് പങ്കാളിത്തം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്” എന്നും വെളിപ്പെടുത്തിയ അഡ്മിറൽ കരംബീർ സിംഗിനെ വിദേശകാര്യ മന്ത്രാലയവും പിന്തുണച്ചു.
“ഇന്ത്യൻ നാവികസേനഎല്ലാം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു” എന്നും അദ്ദേഹം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.








