അജയ് ദേവ്ഗൺ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രമായ “താനാജി : അൺസംഗ് വാരിയർ” തിയറ്ററുകളിൽ റെക്കോർഡ് കളക്ഷൻ തുടരുന്നു. ബുധനാഴ്ച കളക്ഷനിൽ വൻ കുതിച്ചുചാട്ടം കാണപ്പെട്ട താനാജി, റിലീസ് ചെയ്ത ആറാം ദിവസം മാത്രം 15.5-16 കോടി രൂപയാണ് വരുമാനം നേടിയത്. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രം നിസാര ദിനങ്ങൾ കൊണ്ട് നേടിയത് ആകെ 106.96 കോടി രൂപയാണ്.
അതേസമയം, ആറാം ദിവസം ദീപിക പദുക്കോണിന്റെ ചാപ്പക് 2-2.25 കോടി രൂപ മാത്രമാണ് നേടിയത്. ചിത്രം ,ഇതുവരെ അകെ മൊത്തം 26.17 കോടി രൂപ നേടുകയും ചെയ്തു. വലിയ മൾട്ടിപ്ലക്സുകളിൽ പോലും ഛപാക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post