ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്ഗനൈസേഷന് (എസ്.സി.ഒ.) ഉച്ചകോടിയിലേക്ക് പാകിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ക്ഷണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എട്ട് അംഗ രാജ്യങ്ങളെയും നാലു നിരീക്ഷക രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ഉച്ചകോടിയുടെ സ്ഥാപിത നിയമ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് നടപടിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.
റഷ്യ, ചൈന, കിര്‍ഗീസ് റിപബ്ലിക്, കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്ഥാനൊപ്പം ഇന്ത്യക്കും 2017ലാണ് ഉച്ചകോടിയില്‍ അംഗത്വം ലഭിച്ചത്.
Discussion about this post