ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നയിക്കും. ജനുവരി 20 മുതൽ 24 വരെ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന അമ്പതാം ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള സംഘത്തെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നയിക്കും. ഗോയലിനോടൊപ്പം കേന്ദ്രഷിപ്പിംഗ് മന്ത്രി മൻസൂഖ് മാണ്ഡവ്യ, കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ,മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബിലെ ധനകാര്യമന്ത്രി മൻപ്രീത് സിംഗ്, തെലുങ്കാന ഐടി മന്ത്രി രാമ റാവു എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് ഫോറത്തിൽ പങ്കെടുക്കും.ഇന്ത്യൻ റെയിൽവേയിലേക്ക് നിക്ഷേപങ്ങൾ ക്ഷണിക്കുക, വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നിവയായിരിക്കും പിയൂഷ് ഗോയലിന്റെ പ്രധാന ഉത്തരവാദിത്തങ്ങ
Discussion about this post