കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു.
“ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു, പൗരത്വ ഭേദഗതി നിയമം പൂർണ്ണമായും വായിക്കുക ഇന്ത്യൻ മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയാൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിങ്ങളുമായി സംവാദത്തിനു തയ്യാറാണ്,” കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.ദലിത് വിരുദ്ധർ മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരു നിൽക്കുന്നവർ എന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി , മുസ്ലീങ്ങളുടെ പൗരത്വം കവർന്നെടുക്കുന്ന ഉപാധികളൊന്നും തന്നെ പൗരത്വ ഭേദഗതി നിയമത്തിൽ ഇല്ലെന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും മനഃപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.








