ചാലക്കുടി: പൊലീസ് സ്റ്റേഷനിൽ പൊലീസ് തൊപ്പി വെച്ച് സെൽഫിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. പുതുവർഷത്തലേന്ന് രാത്രി ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും പിടിയിലായ വ്യക്തിയെ ജാമ്യത്തിലിറക്കാൻ എത്തിയപ്പോളാണ് പോട്ട കെ.കെ. റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജ് പൊലീസ് തൊപ്പി ധരിച്ച് സെൽഫി എടുത്തത്. പിന്നീട് ഈ സെൽഫി ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
‘പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ’ എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് പോസ്റ്റ് ചെയ്തത്. പിന്നീട് സംഭവം വിവാദമായതോടെ ഇയാൾ പോസ്റ്റ് നീക്കം ചെയ്തിരുന്നു.
എന്നാൽ ഇതു വരെയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
Discussion about this post