സലീഷ് ഇട്ടൂപ്പ് ജോണി-In Facebook
കുരിശുയുദ്ധം നടന്നിരുന്ന കാലത്ത് ക്രിസ്ത്യാനികള്‍ കടന്നുപോയിരുന്ന ഇടങ്ങളിലെല്ലാം ഭീതി വിതച്ചിരുന്നു. കണ്ണില്‍ ചോരയില്ലാതെയാണ് കത്തോലിക്കന് സഭ നേരിട്ട് നയിച്ച ആ യുദ്ധകോപ്രായത്തിലെ യോദ്ധാക്കള്‍ മനുഷ്യരോട് പെരുമാറിയിരുന്നത്. അതിനായി കുരിശടയാളപ്പെടുത്തിയ പടച്ചട്ട, കുന്തം, വാള് എല്ലാം അവര്‍ ഉപയോഗിച്ചു. പതുക്കെ പതുക്കെ കുരിശിനോട് ജനങ്ങള്‍ക്ക് ഭീതി വരാന്‍ തുടങ്ങി. കാരണം കുരിശിനെ മുന്‍നിര്‍ത്തി കുരിശിനാലാണ് അവര്‍ ആക്രമിക്കപ്പെട്ടത്. കാലങ്ങളെടുത്തു അതൊക്കെ മാറി വരാന്‍.
ഇതൊരു സ്വാഭാവികതയാണ് ഒരു ക്രൈമില്‍ നിങ്ങളെന്തെങ്കിലും കൂടുതലായി സിബോളൈസ് ചെയ്യുമ്പോള്‍ ആ സിമ്പല്‍ മനുഷ്യരില്‍ ഭീതിയുണ്ടാക്കും. ഇസ്ലാമോഫോബിയ അങ്ങിനെയൊരു സംഭവമാണ്. ഒരു വിഭാഗം മതത്തെയും മതഗ്രന്ഥത്തിലെ വാക്യങ്ങളും കൊല്ലാനും വിധിക്കാനുമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അത് നേരിട്ട മനുഷ്യരില്‍ മാത്രമല്ല, അതിന്റെ വീഡിയോസും ചിത്രങ്ങളും വാര്‍ത്തകളും കണ്ടവരിലും കേട്ടവരിലും വായിച്ചവരിലുമെല്ലാം ആ മതത്തോടുള്ള ഭീതി കേറിപിടിച്ചു. ശരിയാണ് ഒരു വിഭാഗം നിരപരാധികളാണ് പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ലല്ലോ.
കേരളത്തില്‍ ഇസ്ലാമോഫോബിയയുണ്ടെന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞത് വായിച്ചു. സത്യാണ്, അവരെന്ത് പറഞ്ഞാലും വാര്ത്തയാകുമെന്നുള്ളതുകൊണ്ട് ആ വാക്കുകള്‍ ചര്‍ച്ചയാകും. കേരളത്തിലെ കാര്യം പറയുമ്പോള്‍ ലോകത്തിലെവിടെയാണ് നിലവില്‍ ഇസ്ലാമോഫോബിയ ഇല്ലാത്തതെന്നുകൂടി പറയണം. മുസ്ലീമുകള്ക്കിടയില്പോലും അതുണ്ട്. അതിനകത്തെ തീവ്രവിഭാഗം അടുത്തത് എന്ത് മാരണവും കൊണ്ടാണാവോ വരുന്നത് എന്ന ഭീതിയോടെ കഴിയുന്ന സാധാരണവിഭാഗം.
മതം തലക്കുപിടിച്ചാല്‍ അതിനെ മുന്‍നിര്‍ത്തി മനുഷ്യരില്‍ ഇടപ്പെടാന്‍ തുടങ്ങിയാല്‍, മനുഷ്യരെ ദ്രോഹിക്കാനും, വിഭജിക്കാനും തുടങ്ങിയാല്‍ അത് മുസ്ലീമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും അത് അനുഭവിക്കുന്നവരുടെയും, കാണുന്നവരുടെയും കേള്‍ക്കുന്നവരുടെയും മനസില്‍ ഭീതിവിതയ്ക്കുകയാണ്.
ഫോബിയ എന്നാല്‍ ഒരു മാനസികരോഗാവസ്ഥയാണ്. ഒരു വൈറസ് പോലെ പടര്‍ന്നുപിടിച്ചതാണ്. ഭയം വിതയ്ക്കുന്നത് സെമിറ്റിക് മതങ്ങളുടെ രീതിയാണ്. ദൈവഭയം(ഗോഡ്ഫോബിയ) അതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ്.
മറ്റൊന്ന് ഭയം കാപട്യമായി മനുഷ്യനില്‍ നിലനില്‍ക്കില്ല. അതുകൊണ്ട് അതൊരു സത്യമാണ്. അതുണ്ടെങ്കില്‍ അതുണ്ട്. അതില്ലാതാകണമെങ്കില്‍ ആ സമൂഹം മതത്തിന്റെ കെട്ടുപൊട്ടിച്ച് പുറത്തിറങ്ങി സമൂഹത്തിലിടപ്പെടണം. വീണ്ടും വീണ്ടും ഭീതിവിതയ്ക്കാന്‍ ശ്രമിക്കുന്നവരെ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് പ്രതിരോധിക്കണം. ഉണ്ട് ഉണ്ട് എന്ന് പറഞ്ഞോണ്ടിരിക്കാതെ ഉള്ളതിന് പരിഹാരം കാണണം. അതാണ് ഉത്തരവാദിത്വം. അതിനുവേണ്ടി കൂടിയാകണം ഈ പ്രതിഷേധം. ??
https://www.facebook.com/photo.php?fbid=3138913632806763&set=a.205087362856086&type=3&theater
Discussion about this post