Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഷിര്‍ദ്ദി സായി മഹാസമാധി അടച്ചിടാന്‍ തീരുമാനിച്ച് അധികൃതര്‍: സുരാനി അബ്ദുള്ളഖാനെ പിന്തുണക്കുന്ന ഉദ്ധവ് താക്കറേയ്‌ക്കെതിരെ വന്‍ പ്രതിഷേധം, തീര്‍ത്ഥസ്ഥാനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

by Brave India Desk
Jan 19, 2020, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ഓരോന്നായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവതാരപുരുഷനായ ഭഗവാന്‍ ഷിര്‍ദ്ദി സായിബാബയുടെ ജന്മസ്ഥാനത്തെ സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിയ്ക്കുന്നത്. ഷിര്‍ദ്ദിസായി മഹാസമാധിക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സമാധിക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു തീരുമാനം.

ഭഗവാന്‍ ഷിര്‍ദ്ദിസായിബാബ എവിടെയാണ് ജനിച്ചതെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. എവിടെയാണ് ജനിച്ചതെന്നതിനെപ്പറ്റിയും തന്റെ കുടൂംബത്തെപ്പറ്റിയും അദ്ദേഹം അനുയായികളോട് വലിയ സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. പക്ഷേ 1858ഓടെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി എന്ന പ്രദേശത്ത് വന്നുചേര്‍ന്ന അദ്ദേഹം മഹാസമാധി വരെ അവിടെ കഴിയുകയായിരുന്നു.

Stories you may like

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സി റാണി ലക്ഷ്മിഭായിയോടൊപ്പം യുദ്ധം ചെയ്തിരുന്നുവെന്ന് അദ്ദേഹം അനുയായികള്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. പക്ഷേ ഷിര്‍ദ്ദിയിലെത്തിയ ശേഷം 1918 ല്‍ മഹാസമാധിയാകുന്ന വരെയും അവിടെനിന്ന് വേറെയെവിടെയും സഞ്ചരിച്ചിരുന്നില്ല. ഇന്ന് അനേക ലക്ഷങ്ങള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ഷിര്‍ദ്ദിയിലെ മഹാസമാധി.

രണ്ട് ദിവസം മുന്‍പ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എ സുരാനി അബ്ദുള്ള ഖാന്‍ ഷിര്‍ദ്ദിസായിബാബയുടെ ജന്മസ്ഥാനം മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ പാഥ്‌രീ എന്ന സ്ഥലമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുരാനി അബ്ദുള്ള ഖാന്റെ വാദം ഏറ്റുപിടിയ്ക്കുകയും പാഥ്‌രിയില്‍ ജന്മസ്ഥാനമന്ദിരം പണിയാന്‍ നൂറുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. ഷിര്‍ദ്ദിയിലെ ചിലര്‍ പാഥ്‌രിയ്‌ക്കെതിരേ ചരടുവലിയ്ക്കുകയാണെന്നും പാഥ്‌രിയില്‍ ജന്മസ്ഥാനമന്ദിരം വന്നുകഴിഞ്ഞാല്‍ ഷിര്‍ദ്ദിയുടെ പ്രാമുഖ്യം കുറഞ്ഞുപോകും എന്നുള്ളതുകൊണ്ടാണ് ഷിര്‍ദ്ദിക്കാര്‍ ഇതിനെതിരേ ചരടുവലിയ്ക്കുന്നതെന്നും കൂടി പറഞ്ഞതോടേ ഷിര്‍ദ്ദി പട്ടണത്തിലെ ജനങ്ങള്‍ സമരങ്ങള്‍ ആരംഭിച്ചു.

സായിയുടെ ജന്മസ്ഥാനമേതെന്ന് അദ്ദേഹം ശരിരത്തിലിരുന്ന സമയത്ത് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്നും അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയും മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് ഗൂഢാലോചനയാണെന്നും ഷിര്‍ദ്ദിയിലെ ജനങ്ങള്‍ പറയുന്നു. മാത്രവുമല്ല അതിലേക്കായി ഷിര്‍ദ്ദിയിലെ സമാധിസ്ഥലത്തെ അപമാനിച്ചത് ദുരുപദിഷ്ടമാണെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഷിര്‍ദ്ദിയില്‍ മുഴുവന്‍ ബന്ദ് നടത്തിയാണ് അവര്‍ അതിനെതിരേ പ്രതിഷേധിച്ചത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടി സുരാനി അബ്ദുള്ള ഖാന്റെ പക്ഷം ചേര്‍ന്നതോടെ ഷിര്‍ദ്ദി ഗ്രാമവാസികള്‍ സമാധിസ്ഥലം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി ഷിര്‍ദ്ദിസായിബാബ സംസ്ഥാപന്‍ ട്രസ്റ്റ് ട്രസ്റ്റിയായ ബി വാക്‌ചൌരേ അറിയിച്ചു.

‘പവിത്രമായ സമാധിസ്ഥലത്തെ അപവാദങ്ങളിലേക്ക് വലിച്ചിഴച്ചതുകൊണ്ട് ജനുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഷിര്‍ദ്ദിബാബ സമാധിസ്ഥലം അടച്ചിടുകയാണ്. ഗ്രാമവാസികള്‍ ഒരുമിച്ചുകൂടിയാണ് ഈ തീരുമാനമെടുത്തത്.’ അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. സന്ദര്‍ശനത്തിനായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകാതെയിരിയ്ക്കാന്‍ ഗ്രാമവാസികള്‍ സഹായിക്കാനുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags:
Share39TweetSendShare

Latest stories from this section

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Discussion about this post

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies