ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ പണിതുയർത്തുന്നു.ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടെരയിലാണ് സർദാർ പട്ടേൽ എന്ന് പേരിട്ടിരിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം പേർക്കിരിക്കാവുന്ന മൊട്ടെര ക്രിക്കറ്റ് സ്റ്റേഡിയം പണി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും.
രണ്ടായിരത്തി പതിനെട്ട് ജനുവരിയിൽ നിർമ്മാണമാരംഭിച്ച ഈ സ്റ്റേഡിയം പണി പൂർത്തിയാവുന്നതോടെ നിലവിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ കവച്ചു വയ്ക്കും.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ,ശനിയാഴ്ച തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ സ്റ്റേഡിയത്തിന്റെ ഒരു രേഖാ ചിത്രം പുറത്തു വിട്ടിരുന്നു
Discussion about this post