ബീജിംഗ്: ചൈനയിൽ അജ്ഞാത വൈറസ് രോഗബാധ പടരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയായ അദ്ധ്യാപികയും ഉള്ളതായി സ്ഥിരീകരണം. ഷെൻസൻ നഗരത്തിലെ ഇന്റർനാഷണൽ സ്ക്കൂൾ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് ചികിത്സയിലുള്ളത്. കൊറോണ വൈറസ് വിഭാഗത്തിൽ പെട്ട അജ്ഞാത രോഗമാണ് പടരുന്നത്.
രോഗബാധ ഡോക്ടർമാർ സ്ഥിരീകരിച്ചതായി പ്രീതിയുടെ ഭർത്താവ് അൻഷുമാൻ ഖോവൽ അറിയിച്ചു. ചൈനയിൽ രോഗബാധയെ തുടർന്ന് ചികിത്സയിലുള്ള ഏക വിദേശിയും പ്രീതിയാണ്. ഇവർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് ഉള്ളത്.
കടുത്ത ന്യുമോണിയയാണ് അജ്ഞാത രോഗത്തിന്റെ പ്രധാന ലക്ഷണം. ആയിരത്തി എണ്ണൂറോളം പേർക്ക് ഇതിനോടകം രോഗബാധ ഏറ്റിട്ടുള്ളതായാണ് വിവരം. നേരത്തെ സമാനമായ സാർസ് രോഗബാധയെ തുടർന്ന് എണ്ണൂറോളം പേർ ചൈനയിൽ മരിച്ചിരുന്നു.












