കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് യുഎസിലുടനീളമുള്ള മൂന്ന് ഡസനിലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഇന്ത്യക്കാർ പരിപാടികൾ സംഘടിപ്പിച്ചു.മൂന്ന് പതിറ്റാണ്ട് മുമ്പ് കശ്‍മീർ താഴ്വരയിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുന്നതിനായാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അനുഭാവ പ്രകടനങ്ങൾ നടന്നത്.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, സിലിക്കൺ വാലി, ചിക്കാഗോ, മിയാമി, ഫിലാഡൽഫിയ, ലോസ് ഏഞ്ചൽസ്, ഡെട്രോയിറ്റ് തുടങ്ങി മുപ്പതിലധികം നഗരങ്ങളിലാണ് കശ്‍മീരി ബ്രാഹ്മണരുടെ ദുഃഖത്തിൽ പങ്കു ചേർന്ന് കൊണ്ട് ഇന്ത്യൻ സമൂഹം സമാധാന പരമായ റാലികളും അനുസ്മരണങ്ങളും നടത്തിയത്.











