ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, സി.ഒ.എ.എസ് ജനറൽ മനോജ് മുകുന്ദ് നരവനെ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ എന്നീ മൂന്ന് സായുധ സേനയുടെയും തലവന്മാരാണ് ഒരുമിച്ച് ഞായറാഴ്ച താനാജിയുടെ പ്രദർശനത്തിനെത്തിയത്.
ഇവരോടൊപ്പം ചിത്രത്തിലെ നായകനായ ബോളിവുഡ് താരം അജയ് ദേവ്ഗണും ഉണ്ടായിരുന്നു.മികച്ച അഭിനയം കാഴ്ചവച്ച അജയ് ദേവ്ഗണെ അഭിനന്ദിക്കാനും സൈന്യത്തലവന്മാർ മറന്നില്ല.മറാത്ത യുദ്ധവീരൻ താനാജി മാലസുരേയുടെ കഥ പറയുന്ന താനാജി തീയ്യറ്ററുകളിൽ റെക്കോർഡ് കളക്ഷനാണ് വാരുന്നത്.പത്തു ദിനം തികയുമ്പോളേക്കും ചിത്രം 162 കോടി കളക്ഷൻ നേടിയിരുന്നു.








