അടുത്ത തവണ വിദേശ യാത്രകഴിഞ്ഞു മടങ്ങുമ്പോൾ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാവുന്നത് ഒരു ലിറ്റർ മദ്യം മാത്രമാകും.അന്താരാഷ്ട്ര യാത്രക്കാർക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന രണ്ട് ലിറ്ററിൽ നിന്ന് ഒരു ലിറ്ററാക്കി കുറയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഡ്യൂട്ടി ഫ്രീ അലമാരയിൽ നിന്ന് സിഗരറ്റുകളും അപ്രത്യക്ഷമായേക്കാം.അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ ഒരു കൂട്ടം നിർദേശങ്ങളുടെ ഭാഗമായാണ് നടപടികൾ. അംഗീകരിക്കപ്പെട്ടാൽ, ധനമന്ത്രി നിർമ്മല സീതാരാമന് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ അവ പ്രഖ്യാപിക്കും.











