ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദയെ എതിരില്ലാതെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും കേന്ദ്രമന്ത്രി കൂടിയായ അമിത് ഷാ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ ചുമതലയേറ്റത്. നിലവിൽ, ജെ.പി നദ്ദ ബി.ജെ.പിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്നു കയറുന്നത്.
പാര്‍ട്ടി മുന്‍ അധ്യക്ഷന്മാരും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളുമായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും നദ്ദയുടെ പേര് നിർദ്ദേശിച്ചിരുന്നതിനാൽ, എതിരഭിപ്രായമില്ലാതെയാണ് നദ്ദയെ തിരഞ്ഞെടുത്തത്. ജനുവരി 22ന് ബി.ജെ.പി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.
Discussion about this post