ഹിമാചൽ പ്രദേശിലെ ഒരു കുഗ്രാമത്തിൽ നിന്ന് വരുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു തൊഴിലാളിയ്ക്ക് , പാർട്ടി മേധാവിയുടെ ചുമതല നൽകുന്നത് ബിജെപിയിൽ മാത്രമേ സാധ്യമാകൂ എന്ന് ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു.”ഹിമാചൽ പ്രദേശിലെ ഒരു വിദൂര സ്ഥലത്ത് നിന്നുള്ള, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത,എന്നെപ്പോലുള്ള ഒരു നിസാരനായ തൊഴിലാളിയ്ക്ക് ഈ ഉത്തരവാദിത്തമുള്ള വലിയ സ്ഥാനം ലഭിക്കുന്നുണ്ടെങ്കിൽ അത് ബി.ജെ.പിയുടെ പ്രത്യേകതയാണ്, അത് ബിജെപിയിൽ മാത്രമേ സാധ്യമാകൂ,” നദ്ദ പറഞ്ഞു.
പാർട്ടി മേധാവിയായി ചുമതലയേറ്റ ശേഷം ഭാരതീയ ജനതാ പാർട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ, തന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിന് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് നന്ദി അറിയിക്കാനും ജെ.പി നദ്ദ മറന്നില്ല.
Discussion about this post